KeralaLatest NewsNews

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു ശേഷം വേദങ്ങളെയും പുരാണങ്ങളെയും സംരക്ഷിക്കാനൊരുങ്ങി സിപിഐ

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു ശേഷം വിശ്വാസികളുടെ വിശ്വാസം പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് സിപിഐ. ഇതിന്റെ ഭാഗമായി വേദങ്ങളെയും പുരാണങ്ങളെയും സംരക്ഷിക്കാനൊരുങ്ങുകയാണ് പാർട്ടി. ഭാരതീയം എന്ന് പേര് നൽകിയിരിക്കുന്ന സെമിനാറിന് വെള്ളിയാഴ്ച കണ്ണൂരില്‍ നടത്താൻ ഉദ്ദേശിക്കുന്നത്. കണ്ണൂരിലടക്കം വിശ്വാസികള്‍ വന്‍തോതില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതോടെ അവരെ വിശ്വാസത്തിലെടുക്കാനാണ് ഈ നീക്കം.

ALSO READ: ഇമ്രാൻ ഖാന്റെ വെള്ളം കുടി മുട്ടുമോ? മോദിയുടെ പ്രസ്‌താവനയിൽ പേടിച്ച് വിറച്ച് പാക്കിസ്ഥാൻ

സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.വേദങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം ഹിന്ദു സംഘടനകള്‍ അവകാശ വാദമുന്നയിക്കുന്നതിനു ബദൽ നീക്കത്തിനാണ് സിപിഐ ഒരുങ്ങുന്നത്. എന്‍.ഇ ബാലറാം ട്രസ്റ്റാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ALSO READ: പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനം, മുടിയനായ പുത്രനാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. സിപിഐ നേതാക്കളുടെ വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button