തിരുവനന്തപുരം: സി പി എം പാർട്ടി സെക്രട്ടറിയെ ദേവലോകം അരമന ക്ഷണിച്ചാരുന്നോ? കുറിക്കു കൊള്ളുന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പിള്ളയുടെ ചോദ്യം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം എല്ലാ സാമുദായിക നേതാക്കളെയും അവരുടെ അകത്തളങ്ങളിൽ പോയി സൗഹൃദം പങ്കിടാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭയുടെ ക്ഷണം ലഭിച്ചിട്ടാണ് ഞാൻ ദേവലോകത്ത് പോയത്. പിള്ള പറഞ്ഞു.
ALSO READ: കേരളത്തിന്റെ ലാപ്ടോപ്പ്: അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് സർക്കാർ
സമുദായ അംഗങ്ങളും അതിന്റെ നേതൃത്വവും തമ്മിൽ വളരെ നല്ല സൗഹൃദം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പിലും സാമുദായിക നേതാക്കളുടെ നിലപാട് അംഗങ്ങൾ പാടേ അവഗണിക്കുമെന്ന് ഞാൻ കരുതുന്നില്ല. സെമിനാരിയിൽ വച്ച് എനിക്ക് സ്വീകരണം നൽകി. പിന്നീട് പൊന്നാടയണിയിച്ച് ആദരിച്ചു. ഇതൊരു സൗഹാർദ്ദമാണ്. കോടിയേരി ബാലകൃഷ്ണൻ പോയത് ക്ഷണിച്ചിട്ടാണോയെന്ന് വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.
ALSO READ: സൗദിയില്‍ ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു
കേരളത്തിൽ സാമുദായിക സംഘടനകൾക്ക് സ്വാധീനമുണ്ട്. നേതാക്കൾ രാഷ്ട്രീയ അഭിപ്രായം പറയുമ്പോൾ സംഘടനകളിലെ അംഗങ്ങളിൽ പലരും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. അതിന് കാരണം നേതാക്കളും അംഗങ്ങളും തമ്മിലുള്ള സൗഹൃദമാണ്.
Post Your Comments