മുംബൈ: മഹാരാഷ്ട്രയിലെ കാവല്ക്കാര് മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. യുവാക്കള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപിയിലും ശിവസേനയിലുമുള്ള ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ അസ്വസ്ഥരാണ്. ഒരു മാറ്റമുണ്ടാകും എന്നതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും പവാര്‍ പറയുകയുണ്ടായി.
ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്ര തൂത്തുവാരുമെന്ന എക്സിറ്റ് പോള്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ശരത് പവാറിന്റെ പ്രസ്താവന. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് തിങ്കളാഴ്ച നടന്നത്.
Post Your Comments