ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന ഇന്ത്യയുടെ വാദം പതിവുപോലെ പോലെ നിഷേധിച്ച്‌ പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാക്‌ അധീന കശ്മീരിലെ മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താന്‍സൈന്യം. വാദം ‘തെളിയിക്കാന്‍’ ആവശ്യമെങ്കില്‍ ഇന്ത്യയ്ക്ക് വിദേശ നയതന്ത്രപ്രതിനിധികളെയോ മാധ്യമങ്ങളെയോ മേഖലയിലേക്ക് അയക്കാമെന്നും പാകിസ്താന്‍ പറഞ്ഞു. ജമ്മുകശ്മീരിലെ തംഗ്ധാര്‍, കെറാന്‍ മേഖലകളില്‍ പ്രകോപനമില്ലാതെ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി ലീപ താഴ്‌വരയിലെ മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്തതായും നാലാമത്തേതിന് സാരമായ കേടുപാടുവരുത്തിയതായും കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഞായറാഴ്ച അറിയിച്ചിരുന്നു.

മാധ്യമ രംഗത്തെ ഒരു പ്രമുഖന്‍ തന്നെ ബലാത്സംഗം ചെയ്തതായി തുറന്ന് പറഞ്ഞ് സംവിധായകന്‍

ആറുമുതല്‍ പത്തുവരെ സൈനികരെയും മുപ്പതിലധികം ഭീകരരെയും വധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ബാലക്കോട്ട് ആക്രമണം നടന്നപ്പോഴും പാകിസ്ഥാൻ ഇത് നിഷേധിച്ചിരുന്നു. എന്നാൽ ഇന്ത്യ വീഡിയോ അടക്കം തെളിവുകൾ പുറത്തു വിട്ടിരുന്നു. ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാകിസ്ഥാൻ സൈനിക മേധാവിയുടെ മറുപടി. റാവത്ത് ആക്രമണം സ്ഥിരീകരിച്ചതിനുപിന്നാലെ അര്‍ധരാത്രിയോടെ പാക് സൈനികവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇക്കാര്യം തള്ളി ട്വീറ്റ് ചെയ്തു. ‘അവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ക്യാമ്പുകളൊന്നും ഇവിടെയില്ല.’

‘വലിയ ഉത്തരവാദിത്വപ്പെട്ട ഒരാള്‍ ഇത്തരം അവകാശവാദങ്ങള്‍ നടത്തുന്നത് വിഷമമുണ്ടാക്കുന്നതാണ്. പാകിസ്താനിലെ ഇന്ത്യന്‍ എംബസിക്ക് ഏതു വിദേശനയതന്ത്രപ്രതിനിധിയെയും മാധ്യമപ്രവര്‍ത്തകരെയും മേഖലയില്‍ കൊണ്ടുവന്ന് പരിശോധിപ്പിക്കാം. പുല്‍വാമ ഭീകരാക്രമണത്തിനുശഷം ഇന്ത്യന്‍ സൈനികനേതൃത്വത്തിന്റെ തെറ്റായ അവകാശവാദങ്ങള്‍ മേഖലയിലെ സമാധാനത്തിന് കോട്ടംവരുത്തുന്നുണ്ട്. ഇത് സൈനികധാര്‍മികതയ്ക്കെതിരാണ്’ – ഗഫൂര്‍ ട്വീറ്റ് ചെയ്തു.

Share
Leave a Comment