മനസ്സിനെ നിയന്ത്രിച്ചു ചില ചിട്ടകള്‍ മുടങ്ങാതെ പാലിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഐശ്വര്യ വര്‍ധനയ്ക്ക് പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഇവയാണ്
ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. വീടും പരിസരവും തൂത്തുവാരി തളിച്ച് ശുദ്ധിയാക്കിയ ശേഷം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ചിട്ടയോടെ നിലവിളക്ക് തെളിക്കണം . കാര്‍ത്തിക , ദീപാവലി , പൗര്‍ണമി തുടങ്ങിയ വിശേഷദിനങ്ങളില്‍ നിലവിളക്കിനൊപ്പം ചിരാതുകള്‍ തെളിയിക്കുന്നത് അത്യുത്തമം. ദീപം തെളിച്ചാല്‍ മാത്രം പോരാ ഭക്തിയോടെ ഈശ്വര നാമം ജപിക്കുകയും വേണം.
കുടുംബസമേതം നടത്തുന്ന നാമജപത്തിന് ഫലസിദ്ധിയേറെയാണ്. കൂടാതെ സന്ധ്യയ്ക്ക് അഷ്ടഗന്ധം , ദശാംഗം , ചന്ദനത്തിരി എന്നിവയിലേതെങ്കിലും പുകയ്ക്കുന്നത് ഭവനത്തില്‍ അനുകൂല തരംഗം വര്‍ധിപ്പിക്കും.
2. മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ കുടുംബസമേതം ക്ഷേത്രദര്‍ശനം നടത്തുക. ദര്‍ശനശേഷം മറ്റു ഗൃഹങ്ങളില്‍ കയറാതെ സ്വഗൃഹത്തില്‍ തന്നെ തിരിച്ചെത്തുന്നതാണ് ഉത്തമം. കുടുംബവീട്ടില്‍ കയറുന്നതില്‍ തെറ്റില്ല. ദര്‍ശനശേഷം സ്വഗൃഹത്തില്‍ എത്തുന്നതിലൂടെ ആ ഐശ്വര്യം കുടുംബത്തില്‍ നിലനില്‍ക്കുമെന്നാണ് വിശ്വാസം.
3. ലളിതജീവിതം , വരുമാനത്തിന് അനുസരിച്ച് ദാനധര്‍മങ്ങള്‍ പ്രധാനമായും അന്നദാനം, അകാരണമായ ദേഷ്യം കുറച്ച് സൗമ്യതയോടെ കുടുംബ കലഹങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക.
Post Your Comments