കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന്‍റെ നിർമ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. രണ്ടുവർഷത്തിനകം ആദ്യബാച്ചിന് അഡ്മിഷന്‍ നല്‍കാനാകുമെന്നും മന്ത്രി പറയുകയുണ്ടായി. ഡിസംബറില്‍ ഔദ്യോഗികമായി മെഡിക്കല്‍കോളേജിന് തറക്കല്ലിടാനാണ് ശ്രമം. പിണറായിവിജയന്‍ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന വർഷം അഡ്മിഷന്‍ നടപടികള്‍ തുടങ്ങാനാണ് ശ്രമിക്കുന്നത്.
615 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കാണ് ആദ്യഘട്ടത്തിൽ അനുമതി. മാസ്റ്റർപ്ലാന്‍ തയാറാകുന്നമുറയ്ക്ക് കൂടുതല്‍ പണം കിഫ്ബിയില്‍നിന്നും ലഭ്യമാക്കും. ഇന്‍കെല്ലിന്‍റെയും സെസിന്‍റെയും പരിശോധനയില്‍ വൈത്തിരി വില്ലേജില്‍ ചേലോട് എസ്റ്റേറ്റിന്‍റെ ഭാഗമായി കണ്ടെത്തിയ 50 ഏക്കർ ഭൂമി മെഡിക്കല്‍കോളേജ് നിർമ്മാണത്തിന് അനുകൂലമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നോട്ടുള്ള നടപടികളിലേക്ക് കടക്കുന്നത്.
Post Your Comments