Latest NewsIndia

മുത്തലാഖ്, പൗരത്വം, ജമ്മുകാശ്മീര്‍ വിഷയങ്ങൾക്ക് ശേഷം ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രൂപം നല്‍കിയ ഇന്ത്യന്‍ ശിക്ഷാ നിയമം അടിമുടി പൊളിച്ചെഴുതാൻ കേന്ദ്രം ; കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച്‌ ഇനി ശിക്ഷയുടെ കാഠിന്യം കൂടും

ഇന്ത്യന്‍ ശിക്ഷാ നിയമം രൂപീകരിച്ചശേഷം സമഗ്രമായ ഭേദഗതിക്കായി ശ്രമം ഉണ്ടായിട്ടില്ല.

ന്യൂഡല്‍ഹി : ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രൂപം നല്‍കിയ നിയമവ്യവസ്‌ഥയില്‍ സമൂലമാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ഐ.പി.സിയില്‍ വരുത്തേണ്ട ഭേദഗതിയില്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തയിടെ സംസ്‌ഥാനങ്ങള്‍ക്കു കത്തയച്ചിരുന്നു.ഭേദഗതികള്‍ക്കായി നിയമവിദഗ്‌ധരെ ഉള്‍പ്പെടുത്തി ആഭ്യന്തരമന്ത്രാലയം രണ്ടു കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ശിക്ഷാ നിയമം രൂപീകരിച്ചശേഷം സമഗ്രമായ ഭേദഗതിക്കായി ശ്രമം ഉണ്ടായിട്ടില്ല.

ബിജെപി പ്രവർത്തകയെ ക്രൂരമായി കൊലപ്പെടുത്തി ; തൃണമൂൽ ആക്രമണം തുടരുമ്പോഴും ഇന്ത്യയിലെ അക്രമങ്ങളില്ലാത്ത സംസ്ഥാനം ബംഗാൾ എന്നവകാശപ്പെട്ട് മമത

കൂട്ടിച്ചേര്‍ക്കലുകളോ റദ്ദാക്കലോ മാത്രമാണ്‌ ഇതുവരെ ഉണ്ടായിട്ടുള്ളത്‌.കുറ്റകൃത്യത്തിന്റെ രൂക്ഷ സ്വഭാവം കണക്കിലെടുത്തു മതിയായ ശിക്ഷ നല്‍കാനുള്ള വകുപ്പിന്റെ അഭാവം തന്നെയുണ്ടെന്നാണ്‌ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കഠിന ശിക്ഷ കിട്ടേണ്ട കുറ്റകൃത്യങ്ങള്‍പോലും കൊള്ളയോ ചെറിയ മോഷണമോ ആയി മാത്രമാണ്‌ മതിയായ വകുപ്പിന്റെ അഭാവത്തില്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്യുന്നത്‌.അതുകൊണ്ടു തന്നെ കൊടും കുറ്റകൃത്യങ്ങള്‍ക്ക്‌ മതിയായ ശിക്ഷ ഉറപ്പു വരുത്തുന്ന രീതിയിലാകും ശിക്ഷാനിയമം പൊളിച്ചെഴുതുക.

2016ല്‍ വംശീയ അതിക്രമങ്ങള്‍ക്കും വിവേചനത്തിനും എതിരേ രണ്ട്‌ ഭേദഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെച്ചുവെങ്കിലും ചില സംസ്‌ഥാനങ്ങളില്‍നിന്നു തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്‌. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button