KeralaLatest NewsNews

‘വിധി ബലാത്സംഗം പോലെ; ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക’; വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ

കൊച്ചി: കനത്ത മഴയില്‍ കൊച്ചിയിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് വിവാദ പോസ്റ്റുമായി എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമാണ് ഹൈബി ഈഡന്റെ ഭാര്യ അന്ന ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ എംപിയായ ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു.

Read also: സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടുത്തിയായിരുന്നു ഭാര്യയുടെ പോസ്റ്റ്. സംഭവം വിവാദമായതോടെ അന്ന പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button