KeralaLatest NewsNews

സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. കേരളത്തില്‍ എവിടെയും നിലവിൽ റെഡ് അലര്‍ട്ടുകള്‍ ഇല്ല. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ടും,പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ സമയത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ വിദഗ്ദ്ധർ.

Also read : ദുരന്തനിവാരണ സേനയുടെ അഞ്ച് ടീം ഇന്ന് കേരളത്തിലേക്ക്

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിലിത് ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കരുതുന്നത്. ആന്ധ്രാ- തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടത് കനത്ത മഴയ്ക്ക് കാരണമാകും. തുലാമഴ തുടങ്ങി ദിവസങ്ങള്‍ക്കകം 38 ശതമാനം അധികമഴയാണ് കേരളത്തിനു ലഭിച്ചത്. ഴിഞ്ഞ ദിവസം കനത്ത വെള്ളക്കെട്ടുണ്ടായ എറണാകുളം സൗത്തില്‍ 24 മണിക്കൂറിനുള്ളില്‍ 20 സെമീ മഴയാണ് പെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button