മുംബൈ : സുപ്രധാന പദവി കൈവിടാതെ രാജ്യത്ത് ബജറ്റ് എയർലൈൻ കമ്പനി ആയ ഗോ എയർ. സമയനിഷ്ഠയ്ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായ 13-ാം തവണയും ഗോ എയർ സ്വന്തമാക്കിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019 സെപ്റ്റംബറിലെ ഓണ്‍-ടൈം പെര്‍ഫോമന്‍സിലും (ഒടിപി) ഒന്നാം സ്ഥാനം നേടി. 85.4 ശതമാനം ഒടിപി നിലനിര്‍ത്തിയാണ് ഗോ എയര്‍ ഇത്തവണയും ഈ നേട്ടം നില നിർത്തിയത്. 13.27 ലക്ഷം യാത്രക്കാരാണ് സെപ്റ്റംബറിൽ ഗോ എയറിന്റെ സേവനം ഉപയോഗിച്ചത്.
Also read : വാഹനങ്ങളിലെ ടയറുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനായി ചെയ്യേണ്ട 10കാര്യങ്ങൾ ഇവയൊക്കെ
ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡായി ഞങ്ങളെ തെരഞ്ഞടുത്തതില്‍ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായി ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. ഒടിപിയില്‍ ഗോ എയറിന്റെ തിളക്കം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും കൃത്യനിഷ്ഠ, സൗകര്യം, താങ്ങാനാവുന്ന വില എന്നീ മൂന്നു അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ഗോ എയര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ദിവസേന 325 ലധികം ഫ്ളൈറ്റ് സര്‍വീസുകള്‍ ഗോ എയർ നൽകുന്നുണ്ട്.
Post Your Comments