പോര്‍ട്ട് ബ്ലെയര്‍•ചൊവ്വാഴ്ച പുലർച്ചെ നിക്കോബാർ ദ്വീപുകളിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.
രാവിലെ 6.36 നാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 180 കിലോമീറ്റർ താഴ്ചയിലാണെന്നും ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ജീവനും സ്വത്തിനും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments