Latest NewsNewsInternational

പാകിസ്ഥാനിൽ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം : ഇമ്രാൻ സർക്കാരിന് കനത്ത തിരിച്ചടി

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് വ്യാപാര സംഘടനകൾ. ഇമ്രാൻ സർക്കാരിന്റെ സാമ്പത്തികൾ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഒക്ടോബർ 29,30 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ നയങ്ങളും, നികുതിയും വ്യാപാരികളെ ദോഷമായി ബാധിക്കുന്നു ഇതിനെതിരെയാണ് സമര പ്രഖ്യാപനമെന്ന് ഓൾ പാകിസ്ഥാൻ അഞ്ജുമാൻ ഇ താജ്‌റാൻ സെൻട്രൽ ജനറൽ സെക്രട്ടറി നയീം മിർ പറഞ്ഞു. ഞായറാഴ്ച മിർപുർഖാസിലെ വ്യാപാരികളെ അഭിസംബോധന ചെയ്ത സംസാരിക്കുകയിരുന്നു നയീം മിർ.

Also read : 12-ാം വയസില്‍ വിവാഹം, 40 വയസിനിടെ ജന്മം നല്‍കിയത് 44 കുട്ടികള്‍ക്ക് ; ഇനി പ്രസവിക്കാന്‍ പാടില്ലെന്ന് അധികൃതര്‍

വ്യാപാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെങ്കിൽ എല്ലാ നികുതികളും നൽകാൻ തയ്യാറാകും. നിർഭാഗ്യവശാൽ വാണിജ്യ സൗഹൃദ നയം നടപ്പാക്കുന്നതിന് പകരം വ്യാപാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ദോഷമായി ബാധിക്കുന്ന കാര്യങ്ങളാണ് സർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നീക്കം ചെയ്യുകയല്ല നയങ്ങൾ മാറ്റുകയെന്നതാണ് അജണ്ട. തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിൽ പരിഹാരമുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ രാജ്യവ്യാപകമായി പണിമുടക്കിനുള്ള ആഹ്വാനം പിൻവലിക്കുമെന്നും നയീം മിർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button