വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണ രേഖ അവഗണിച്ച് യുവാവ് കാണിക്കുന്ന സാഹസികതയുടെ വീഡിയോ പുറത്ത്. ഐസ്ലാന്‍ഡിലെ ജക്കുസര്‍ലോണ്‍ തടാകത്തിന്റെ കരയില്‍ എത്തിയതാണ് വിനോദസഞ്ചാരികളുടെ ഗ്രൂപ്പ്. ഇവിടെ അപകട സാധ്യത ഉള്ളതിനാൽ തടാകത്തിന്റെ കരയില്‍ തടാകത്തിലെ മഞ്ഞുപാളിയിലൂടെ നടക്കരുതെന്ന് നിരവധി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുവാവ് തടാകത്തിലെ മഞ്ഞുപാളിയില്‍ കയറി നിന്നു. മഞ്ഞുപാളി പതിയെ ഇയാളെയും കൊണ്ട് നീങ്ങാന്‍ തുടങ്ങി. എങ്ങനെയെക്കൊയോ അയാള്‍ മഞ്ഞുപാളിയില്‍ പിടിച്ചു നിന്നു. ഒടുവിൽ പാളി തടാകമധ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കിയ യുവാവ് വെള്ളത്തിലേക്ക് എടുത്തുചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.
Read also: അയോദ്ധ്യ തർക്കത്തിൽ പൂർത്തിയ വഴിത്തിരിവ്, സുന്നി വഹബ് ബോർഡിന്റെ നിലപാടുകളിൽ വ്യത്യസ്തത
https://youtu.be/huxlpKOb2HE
Post Your Comments