![](/wp-content/uploads/2019/10/accident-death.jpg)
ജിദ്ദ: മദീനയിലെ ബസ് അപകടത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപകടത്തില്‍പ്പെട്ട് മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ബസില്‍ യാത്ര ചെയ്ത കാണാതായവരുടെയും പേരുവിവരങ്ങളിൽ മലയാളികൾ ആരും തന്നെയില്ല. ബസ്സിലുണ്ടായിരുന്ന പൂണെ സ്വദേശികളായ മതീന്‍ ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
Read also: യുപിയില്‍ നിന്നും തെളിവെടുപ്പിന് കൊണ്ടുവന്ന രണ്ട് കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് രക്ഷപ്പെട്ടു
ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments