തിരുവനന്തപുരം : നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. ന്യൂനമർദ്ദം ചുഴലികാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കനത്ത മഴയും കാറ്റും ഉള്ള സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികല്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. മണിക്കൂറിൽ 45കി.മീ മുതൽ 55 കി.മീ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത.
നാളെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടായതായ വാർത്തകളും പുറത്തു വരുന്നു. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also read : തോരാത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരെടുത്തിരിക്കുന്ന മുന്‍കരുതലുകള്‍ ഇങ്ങനെ
ശ്കതമായ മഴയെ തുടർന്ന് ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (21.10.2019) ഭാഗികമായോ പൂര്‍ണ്ണമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments