ലക്നൗ: റെയിൽവേയുടെ ചരിത്രത്തിലാദ്യമായി യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി തേജസ് എക്സ്പ്രസ്. ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോയ 451 യാത്രക്കാർക്കും തിരികെയുള്ള റൂട്ടിൽ സഞ്ചരിച്ച അഞ്ഞൂറോളം ആളുകൾക്കുമാണ് 250 രൂപ നഷ്ടപരിഹാരം ലഭിക്കുക. രണ്ടു മണിക്കൂറോളം വൈകിയതിനുള്ള നഷ്ടപരിഹാരമാണിത്. ലക്നൗവിൽ നിന്ന് പുലർച്ചെ 6.10-ന് പുറപ്പെടേണ്ടിയിരുന്ന തീവണ്ടി, 8.55-നാണ് യാത്ര തുടങ്ങിയത്. 12.25-ന് എത്തേണ്ടതിനുപകരം വൈകീട്ട് 3.40-നാണ് എത്തിയത്. ഇതോടെ മടക്കയാത്രയും വൈകി. വൈകിയതിന് ക്ഷമാപണക്കുറിപ്പോടുകൂടി യാത്രക്കാർക്ക് അധികമായി ചായയും ഭക്ഷണവും അധികൃതർ നൽകിയിരുന്നു.
Read also: അടിവസ്ത്ര പാക്കറ്റിൽ പൊടിയാക്കി മാറ്റിയ 4 കിലോഗ്രാം സ്വർണവുമായി എയർഹോസ്റ്റസ് പിടിയിൽ
യാത്രക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള ലിങ്ക് അവരുടെ മൊബൈൽഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐ.ആർ.സി.ടി.സി.യുടെ ലഖ്നൗ ചീഫ് റീജണൽ മാനേജർ അശ്വനി ശ്രീവാസ്തവ അറിയിച്ചു.ലക്ഷ്യസ്ഥാനത്ത് പറഞ്ഞസമയത്ത് എത്താനായില്ലെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments