ചങ്ങനാശ്ശേരി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ എന്‍എസ്എസ് രംഗത്ത് . മീണ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വക്കീല്‍നോട്ടീസ് അയച്ചു.
സമദൂരം വിട്ട് എന്‍എസ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സംഘടന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന സംഘടനയ്ക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും അതിനാല്‍ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകര്‍ ആര്‍.ടി.പ്രദീപ് അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
Read Also : കോന്നിയിൽ മുന്നണികളെ ഞെട്ടിച്ച് ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളും തിരുത്തി പുതിയ സർവേ ഫലം
തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ആണ് എന്‍എസ്എസിനെക്കുറിച്ച് മീണ സംസാരിച്ചത്. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ പരസ്യമായി ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് പരാതി ലഭിച്ചാല്‍ അതു പരിശോധിക്കുമെന്നും മുന്‍കാലങ്ങളില്‍ സമദൂരം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍എസ്എസ് ഇക്കുറി ശരിദൂരം പ്രഖ്യാപിച്ചതാണ് പ്രശ്നമായതെന്നും മീണ പറഞ്ഞത്.
Post Your Comments