KeralaLatest NewsNews

എഴു ദിവസത്തിനകം പരാമർശം പിൻവലിക്കണം: എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എം വി ഗോവിന്ദനെതിരെ വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസിൽ പറയുന്നു.

Read Also: കുറെ കണ്ടതല്ലേ, വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകൻ മുഖേനയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം വി ഗോവിന്ദന് നോട്ടീസ് അയച്ചിരിക്കുന്നത്.

യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. അതേസമയം, മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ എം വി ഗോവിന്ദനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു.

Read Also: സവാദുമായുള്ള വിവാഹം പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി,ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു: സവാദിന്റെ ഭാര്യ ഖദീജ

shortlink

Related Articles

Post Your Comments

Related Articles


Back to top button