Latest NewsIndiaNews

കാമുകനൊപ്പം കറങ്ങാനിറങ്ങിയ 15 വയസുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി; 29 കാരന്‍ പിടിയില്‍

മധുര•അലഗാർകോവിൽ ഹിൽസിൽ കാമുകനോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മധുരയിൽ നിന്നുള്ള 29 കാരനെ അപ്പന്തിരുപതി പോലീസ് അറസ്റ്റ് ചെയ്തു.

മേലൂരിനടുത്തുള്ള കിദരിപട്ടിക്ക് സമീപം ഉപ്പടൈപട്ടി എസ് നാച്ചൻ (29) ആണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ പ്രതി പെൺകുട്ടിയെയും കാമുകനെയും ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഉറയ്ടക്കുകയായിരുന്നു.

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

നഗരത്തിലെ പൊന്നഗരത്ത് നിന്നുള്ള 15 വയസുള്ള പെണ്‍കുട്ടിയും കാമുകൻ ശരവണനും കാട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കാട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ് ഇവർ ക്ഷേത്രം സന്ദർശിച്ചതായും മാതാപിതാക്കളുടെ അനുമതിയോടെയാണ് ഇവര്‍ വന്നതെന്നും പോലീസ് പറഞ്ഞു.

അവർ കാട്ടിലേക്ക് കടക്കുമ്പോൾ, പ്രതി ഫോറസ്റ്റ് ഓഫീസര്‍ എന്ന വ്യാജേന അവരെ സമീപിച്ച് വനത്തിലേക്ക് അതിക്രമിച്ചുകയറി എന്നാരോപിച്ച് ഭീഷണിപ്പെടുത്തി. അവരുടെ മൊബൈൽ ഫോണും പണവും പിടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു.

സംഭവത്തിന്‌ ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം പോലീസ് നാച്ചനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button