തിരുവനന്തപുരം : ശക്തമായി പെയ്ത മഴ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറിതിനാൽ ഇരു സ്റ്റേഷനുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. അതിനാൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 56384 ആലപ്പുഴ – എറണാകുളം, 56381 – എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 – എറണാകുളം -കായംകുളം, 56388 – കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്. പിറവം- വൈക്കം ഭാഗത്ത് റെയില്‍വെ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാൽ എറണാകുളം- കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വേണാട് എക്സ്പ്രസ്സ് എറണാകുളം നേര്‍ത്ത് വഴി തിരിച്ചുവിടുമെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also read : രണ്ടു സംസ്ഥാനങ്ങളിൽ വൻ തീപിടിത്തം
വേണാട് എക്‌സ്പ്രസ് എറണാകുളം ടൗൺ സ്‌റ്റേഷൻ വഴി തിരിച്ചുവിട്ടു.12076 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചു. 16127 ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 12678 ബംഗളൂരു ഇന്റര്‍സിറ്റി എറണാകുളം ജംഗ്ഷനില്‍ നിന്നും വിട്ടുപോകുന്ന സമയം 11:30 യിലേക്ക് മാറ്റിയിരുന്നു. 12617 മംഗള എക്സ്പ്രസിന്റ സമയം 1 മണിയിലേക്ക് മാറ്റി. കൊച്ചുവേളി-ചണ്ടിഗഢ് സമ്പർക്കക്രാന്തി എക്സ്പ്രസും, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസും കോട്ടയം വഴി തിരിച്ചുവിട്ടു. അതേസമയം ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്, മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ്, കോഴിക്കോടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് എന്നീ വൈകി ഓടുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കനത്ത മഴയും കാറ്റും ഉള്ള സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികല്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. മണിക്കൂറിൽ 45കി.മീ മുതൽ 55 കി.മീ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത. നാളെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും.
Post Your Comments