ഡൽഹി : ഏവരെയും അമ്പരപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ബൂത്തിലേക്കുള്ള വരവ്. ഹരിയാനയിലെ ജാട്ട് സംവരണ സീറ്റിലെ സ്ഥാനാര്‍ത്ഥിയും ജന്നായ ജനത പാര്‍ട്ടി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയും, ഭാര്യ നൈന ചൗട്ടാലയും ട്രാക്ടറിലാണ് വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയത്. ഇത്തവണ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണെന്ന് ദുഷ്യന്ത് ചൗട്ടാല പറയുന്നു.
ഹരിയാന കോണ്‍ഗ്രസ് ചീഫ് അശോക് തന്‍വാറിന്‍റെ പിന്തുണ തന്‍റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ സഹായകമാകും. ഓരോ തുള്ളിയും കടലിന് സംഭവാനയാണെന്നും അതുപോലെ പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നത് അടിത്തറ ശക്തമാക്കുമെന്നും ചൗട്ടാല പറഞ്ഞു. ജിന്ദ് ജില്ലയിലെ ഉച്ചന കലാന്‍ മണ്ഡലത്തില്‍ നിന്നുമാണ് ദുഷ്യന്ത് ചൗട്ടാല ജനവിധി തേടുന്നത്. 90 സീറ്റുകളിലാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഹരിയാനയില്‍ മത്സരിക്കുന്നത്.
Also read : മിലിന്ദ് സോമന്റെ ആ വീഡിയോ കണ്ടത് രണ്ട് കോടിയിലധികം ആളുകള്‍; കാരണം ഇതാണ്
Post Your Comments