
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ അമ്മയുടേയും മകന്റേയും ആത്മഹത്യ, മരണത്തിനു പിന്നില്‍ പൊലീസിന് ചില സംശയങ്ങള്‍ ബലപ്പെടുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാവാനുള്ള സാധ്യതയെ കുറിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഡല്‍ഹി പീതംപുരയിലെ ഫ്‌ളാറ്റില്‍ കോട്ടയം പാമ്പാടി സ്വദേശി ലിസിയെ (62) തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. ഡല്‍ഹിയില്‍ കോളജ് അധ്യാപകനായ മകന്‍ അലന്‍ സ്റ്റാന്‍ലിയെ (27) സരായ് കാലെഖാനില്‍ റെയില്‍വേ പാളത്തിലും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Read More : യുപിയില്‍ നിന്നും തെളിവെടുപ്പിന് കൊണ്ടുവന്ന രണ്ട് കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് രക്ഷപ്പെട്ടു
ലിസിയുടെ രണ്ടാം ഭര്‍ത്താവ് കെ. ജോണ്‍ വില്‍സന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണം. ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇരുവരും വിഷാദത്തിലായിരുന്നെന്നും ജീവനൊടുക്കാന്‍ അലന്‍ സ്റ്റാന്‍ലി അമ്മയെ പ്രേരിപ്പിച്ചിരുന്നതായും ചില സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കാന്‍ തയാറാകാതിരുന്ന അമ്മയെ അലന്‍ കൊലപ്പെടുത്താനുള്ള സാധ്യതയാണു പൊലീസ് പരിശോധിക്കുന്നത്.
Post Your Comments