തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക. 9,57,509 വോട്ടര്‍മാർ ഇന്ന് വിധിയെഴുതും. 24നാണു വോട്ടെണ്ണല്‍. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കും 80 അംഗ ഹരിയാന നിയമസഭയിലേക്കും കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും.
വോട്ടര്‍ തിരിച്ചറിയല്‍ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയുൾപ്പെടെ 12 രേഖകള്‍ വോട്ടെടുപ്പിനു തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. എന്‍ആര്‍ഐ വോട്ടര്‍മാര്‍ പാസ്പോര്‍ട്ട് കരുതണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave a Comment