Latest NewsNewsSports

ഹാമർ തലയില്‍ പതിച്ച്‌ വിദ്യാര്‍ത്ഥി മരിച്ച സംഭവം; കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അഞ്ജു ബോബി ജോര്‍ജ്

തിരുവനന്തപുരം: സ്‌കൂള്‍ കായികമേളക്കിടെ ഹാമർ തലയില്‍ പതിച്ച്‌ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അഞ്ജു ബോബി ജോര്‍ജ്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റ് ഫെഡറേഷന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ തുടങ്ങിയ ലോങ് ത്രോ മത്സരങ്ങള്‍ ഒരുമിച്ച്‌ നടത്താന്‍ പാടില്ലെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലന്നും അഞ്ജു പറയുകയുണ്ടായി.

Read also: അയോധ്യാ ഭൂമി തര്‍ക്കകേസില്‍ വിധി വരാനിരിക്കെ സുന്നി വഖഫ് ബോര്‍ഡില്‍ അഭിപ്രായഭിന്നത : പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഹാമര്‍ ത്രോ മത്സരം നടക്കുന്നിടത്തേക്ക് ഒഫീഷ്യല്‍സിനല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല. പക്ഷേ ജാവലിന്‍ ത്രോ മത്സരത്തിന് സഹായിക്കാനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇതൊരു പാഠമായി എടുക്കണമെന്നും വരുന്ന മത്സരങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധ കാണിക്കണമെന്നും അഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button