ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കര്‍മ്മനിരതനായി നില്‍ക്കുന്ന കേരളത്തിന്റെ ജനനായകൻ വി.എസ് അച്യുതാനന്ദൻ തന്റെ 96 ആം പിറന്നാൾ ഇന്ന് ആഘോഷിക്കുകയാണ്. കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വി.എസ് അച്യുതാനന്ദൻ. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ് അദ്ദേഹം. പഴയ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ തുടങ്ങി, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിലൂടെയും ദശാബ്ദങ്ങള്‍ നീണ്ട സമര പോരാട്ടങ്ങളിലൂടെയാണ് വിഎസ് എന്ന വിപ്ലവ സൂര്യൻ തന്റെ ജനപിന്തുണ നേടിയെടുത്തത്. വിശ്രമിക്കേണ്ട പ്രായത്തിലും തളരാത്ത ആദര്‍ശവും കരുത്ത രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് വിഎസിനെ ജനമനസില്‍ ഇളക്കം തട്ടാത്ത നേതാവായി ഇപ്പോഴും നിലനിര്‍ത്തുന്നത്.
ALSO READ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് സെനറ്റ് നേതാവ് മിച്ച് മക്കോണൽ
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ആയിരുന്നു വിഎസ് ജനിച്ചത്. അച്ഛന്റേയും അമ്മയുടേയും മരണത്തോടെ ഏഴാം ക്ലാസ്സില്‍ വച്ച് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിച്ച വിഎസ് അച്യുതാനന്ദന്‍ കുറച്ചുകാലം തയ്യല്‍ക്കാരനായി ജോലി ചെയ്തു. പിന്നീട് കയര്‍ ഫാക്ടറി തൊഴിലാളിയായി. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് 15-ാം വയസ്സിലാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. 17-ാം വയസ്സില്‍ വിഎസ് അച്യുതാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.
1946 ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു വിഎസ്. ഇതേ തുടര്‍ന്ന് വിഎസിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പക്ഷെ പാർട്ടി രഹസ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. 1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ ചേര്‍ന്നാണ് സിപിഎം രൂപീകരിച്ചത്. 1965 മുതല്‍ പാര്‍ലമെന്ററി രംഗത്തും വിഎസ് സജീവമായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാരുകളില്‍ ഒന്നായിരുന്നു അച്യുതാനന്ദന്‍ സര്‍ക്കാര്‍. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട് അദ്ദേഹം. 1992 മുതല്‍ 1996 വരേയും, 2001 മുതല്‍ 2006 വരേയും , 2011 മുതല്‍ 2016 വരേയും. 2006 മുതൽ 2011 വരെയാണ് വി. എസ് കേരളത്തിന്റെ മുഖ്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചത്. ആ സമയം അദ്ദേഹം കൈക്കൊണ്ട ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു മൂന്നാർ അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ.
ALSO READ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുത്ത്
മൂന്നാർ വിഷയത്തിൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ്റെ നിലപാടിന് വിരുദ്ധമായാണ് വി എസ് അച്യുതാനന്ദൻ നടപടികൾ സ്വീകരിച്ചത്. കുരിശായാലും കൈയേറ്റം ഒഴിപ്പിക്കണമെന്ന് വി എസ് പറഞ്ഞു. മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലിൻ്റെ ഭാഗമായി കുരിശുകൾ പൊളിച്ചു നീക്കിയതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് വി എസ് ഇങ്ങനെ പറഞ്ഞത്.
ഒഴിപ്പിക്കലിൻ്റെ ഭാഗമായി സൂര്യനെല്ലി പപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ പിണറായി വിജയൻ കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. കുരിശെന്തു പിഴച്ചെന്നും വലിയൊരു വിഭാഗത്തിൻ്റെ വിശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും അടയാളമാണ് കുരിശെന്നും അതിൽ കൈ വെക്കുമ്പോൾ സർക്കാരിനോട് ചോദിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ഇതിനെക്കുറിച്ച് വി എസിനോട് ചോദിച്ചപ്പോഴാണ് പിണറായി വിജയൻറെ നിലപാടിന് തികച്ചും വിരുദ്ധമായ നിലപാടാണ് തനിക്കുള്ളതെന്ന് വി എസ് വ്യക്തമാക്കിയത്. കുരിശായാലും കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് തൻ്റെ നിലപാടെന്ന് വി എസ് വ്യക്തമാക്കി. സി പി ഐ നിലപാടിനെ പിന്തുണയ്ക്കുന്നതായിരുന്നു വി എസിൻ്റെ നടപടി.
പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ് പൊതുജനങ്ങൾക്ക് അഭിമതനാകുന്നത് 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ് ആയതോടുകൂടിയാണ്. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു
Post Your Comments