ത്രിപുര : ത്രിപുരയിലെ ഏറ്റവും വലിയ അഴിമതി പുറത്തു കൊണ്ടുവന്ന് ബിജെപി സര്‍ക്കാര്‍. 228 കോടിയുടെ അഴിമതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അഴിമതി നടത്തി മുന്‍ സിപിഎം മന്ത്രിയുടെ ഒളിവിലാണ്. മുന്‍ മന്ത്രിയ്ക്ക് വേണ്ടി സര്‍ക്കാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. മണിക് സര്‍ക്കാരിന്റെ ഭരണകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ബാദല്‍ ചൗധരിക്കായാണ് അന്വേഷണം നടത്തുന്നത്. ബാദല്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ ബിപ്ലവ് ദേബ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
ഒരു ഐപിഎസ് ഓഫീസറും ഡപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസും അടക്കമുളള മുതിര്‍ന്ന നേതാക്കളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആറ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ത്രിപുര സംസ്ഥാന കണ്ട ഏറ്റവും വലിയ അഴിമതിയായാണ് സംഭവത്തെ നിയമ വിദ്യാഭ്യാസ മന്ത്രി രതന്‍ ലാല്‍നാഥ് വിശേഷിപ്പിച്ചിരിക്കുന്നത്.2008-2009 കാലത്ത് അഞ്ചോളം പാലങ്ങങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് 638 കോടി അനുവദിച്ചിരുന്നു. ഇതില്‍ 228 കോടി തട്ടിയെടുത്തെന്നാണ് കേസ്.
Post Your Comments