റോഡരികിലും കടത്തിണ്ണയിലും എത്രയോ പേര്‍ മുഴിഞ്ഞ വസ്ത്രവും ശരീരവുമായി കിടക്കുന്നത് ദിവസേന കാണുന്നവരാണ് പലരും. എന്നാല്‍ അവരെ ഒന്ന് തിരിഞ്ഞു നോക്കാനോ ചേര്‍ത്തുപിടിക്കാനോ ആരും കാണില്ല. അവരില്‍ പലരും സ്വന്തം മക്കളാലോ ബന്ധുക്കളാലോ ഉപേക്ഷിക്കപ്പെട്ടവരായിരിക്കാം. അവര്‍ക്കും കാണും നല്ല ചില കാലങ്ങള്‍. എന്നാല്‍ ഇതൊന്നും അറിയാനോ അവരെ രക്ഷിക്കാനോ അധികം ആരും ശ്രമിക്കാറില്ല. എന്നാലിതാ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു കൂട്ടം വനിതാ പൊലീസുകാര്‍. അട്ടക്കുളങ്ങര ബൈപാസില്‍ കഴിഞ്ഞ ദിവസം വളരെ മുഷിഞ്ഞ വസ്ത്രത്തില്‍ ഒട്ടിയ വയറും , കാലില്‍ നീരു കെട്ടി വേദനയും തിന്ന് റോഡ് അരുകില്‍ ഒരു സ്ത്രീകിടക്കുന്നു. ഇവിടെയെത്തിയ പിങ്ക് പൊലീസ് ഇവരെ ചേര്‍ത്തുപിടിച്ചു. ഷാജി അട്ടക്കുളങ്ങര ഇതിനെ കുറിച്ച് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലായി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉറക്കത്തെ
ഉണർവ്വിന് കാഴ്ച്ച വച്ചവർ
നിയമത്തിന്റെ തുലാസിൽ
നീതിയുടെ ധർമ്മസംഗിതകൾ ചാലിക്കുവോർ
പോലീസായപ്പോൾ പൂവാക പോൽ ചുവന്ന
ഹൃദയത്തിൽ സ്നേഹത്തിന്റെ വസന്തം കൊണ്ട്
കാരുണ്യത്തിന്റെ കവിതയെഴുതുവോർ
എന്റെ സഹോദരിമാർക്ക്
ഹൃദയത്തിൽ നിന്ന്
നൂറ് സല്യൂട്ട്
അനിൽ കുര്യാത്തി
“ഇന്നലെ ഉച്ചക്ക്. സ്ഥലം അട്ടക്കുളങ്ങര ബൈപാസ് വളരെ മുശിഞ്ഞ വസ്ത്ര ത്തിൽ ഒട്ടിയ വയറും , കാലിൽ നീരു കെട്ടി വേദനയും തിന്ന് റോഡ് അരുകിൽ ഒരു സ്ത്രീകിടക്കുന്നു.. അപൊഴാണു മാലാഖമാരെ പ്പോലെ കൻട്രോൻ റൂം സ്റ്റേഷനിലെ വനിതാ പിങ്ക് പോലീസ് വാഹനം അതുവഴി വരുന്നത് ..കണ്ടിട്ട് കാണാത്തപോലെ പോകാതെ ഉടൻ തന്നെ വണ്ടി നിർത്തി അവരോട് കാര്യങ്ങൾ തിരക്കി പേരു തമിഴരശി എന്നും സ്ഥലം കോടാംബക്കം എന്നും ഒരു വിധം പറഞ്ഞൊപ്പിച്ചു.. പിന്നെ ഒന്നും അവർ ആലോചിക്കാൻ നിൽക്കാതെ ആദ്യം വിശപ്പടക്കാൻ അടുത്ത കടയിൽ നിന്ന് ഭക്ഷണം വാങ്ങി നൽകി ശേഷം മുഷിഞ്ഞ് കീറി പാറിയ വസ്‌ത്രവും , ദുർഗ്ഗന്ധം വമിക്കുന്ന ശരീരരവും മാറ്റി വൃത്തിയാക്കാൻ തന്നെ തീരുമാനിചു നാട്ടുകാർ വസ്ത്രവും , അട്ടക്കുളങ്ങരയിലെ ASSET ന്റെ ഓഫീസിൽ കൊണ്ട് പോയി ഒരു മടിയും കൂടാതെ കുളിപിച് സുദ്ധരിയാക്കി പുതുവസ്ത്രവും ധരിപ്പിച്ചു ഒന്ന് കുളിചപ്പൊഴുണ്ടായ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു .. തീർന്നില്ല നേരെ ഫോർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി റിപ്പോർട്ട് ചെയ്തതിനുശേഷം ഇവർക്കായുള്ള അഭയസ്ഥാനം മഹിളാമന്ദിരത്തിലേക്ക് കൊണ്ട് പോയി പിങ്ക് പോലീസിലെ ബിനിത , സുമ, ഗീത ഷാഡോപോലീസിലെ സൗമ്യ എന്നിവരായിരുന്നു സ്വന്തം കൂടപിറപ്പിനെ പോലെ അവർക്ക് വേണ്ട എല്ലാം സൗകര്യം ചെയ്ത് നൽകിയത് .. ഇവരെയാണു മാലാഖമാർ എന്ന് ശരിക്കും വിളിക്കേണ്ടത് ഇതാവണം പോലീസ് ബിഗ്ഗ് സല്യൂട്ട്”
….❤️❤️❤️
ഷാജി അട്ടക്കുളങ്ങര
https://www.facebook.com/photo.php?fbid=2665919680151645&set=a.460307877379514&type=3
Post Your Comments