റിയാദ്: പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ സൗദി പൗരന് പിടിയില്‍. വാഹനത്തില്‍ ആയുധങ്ങളുമായെത്തി രണ്ട് വിദേശികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത യുവാവാണ് പിടിയിലായത്. രണ്ട് വിദേശികളാണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചത്. പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന 3500 റിയാലും നാല് മൊബൈല്‍ ഫോണുകളും തട്ടിയെടുത്തുവെന്നുമായിരുന്നു പരാതി.
Read also: ദീപാവലി ആഘോഷ സമയത്ത് ജെയ്ഷെ ഭീകരർ ആക്രമണം നടത്താൻ പദ്ധതി; അതീവ സുരക്ഷയോടെ ഡല്‍ഹി
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രഹസ്യ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ച പിക്കപ്പ് വാഹനം ഒരു വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് രഹസ്യ പൊലീസ് കണ്ടെത്തിയിരുന്നു. പരാതിക്കാരെ വിളിച്ചുവരുത്തിയപ്പോള്‍ അതുതന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ച വാഹനമെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് പ്രതി പിടിയിലായത്.
Post Your Comments