KeralaLatest News

46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: 46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖയില്‍ നാലു പേരുടെ അക്കൗണ്ടിലേയ്ക്കു പ്രധാനമന്ത്രിയുടെ മുദ്രാ വായ്പയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതായിരുന്നു തട്ടിപ്പിന്റെ തുടക്കം. സംഭവത്തില്‍ വായ്പാ വിഭാഗത്തിന്റെ ചുമതയുണ്ടായിരുന്ന പാലാ മങ്കൊമ്പ് ചൊവ്വൂര്‍ മറ്റത്തില്‍ വീട്ടില്‍ ഐന്‍സ്റ്റീന്‍ സെബാസ്റ്റിയനെ(31)യാണു ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

Also Read : റസ്റ്ററന്റിലെ ജീവനക്കാരിയുടെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ച കസ്റ്റമര്‍ക്ക് കിട്ടിയ മുട്ടന്‍പണി(വീഡിയോ)

സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ബാങ്കു മാനേജരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. 46 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ന്നു ബാങ്ക് അധികൃതര്‍ ഐന്‍സ്റ്റീനെ ചങ്ങനാശേരി ശാഖയിലേക്കു മാറ്റി. ഇവിടെ എത്തിയ ശേഷവും ഇയാള്‍ ഭാര്യയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി 35 ലക്ഷം രൂപയുടെ ഭവനവായ്പ തട്ടിയെടുക്കുകയായിരുന്നു.

ഇതും കണ്ടെത്തിയതോടെ ബാങ്ക് അധികൃതര്‍ ചിങ്ങവനം, ചങ്ങനാശേരി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസുകാര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button