പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്. ഇടതു മുന്നണിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇതിനെതിരെ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡി ഗാനം രചിച്ച് പ്രചരിപ്പിച്ചു എന്നാണ് എല്‍ഡിഎഫും യുഡിഎഫും വരണാധികാരിയായ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ സ്വാധീനിച്ചു സഭാ വിശ്വസികളുടെ വോട്ടു നേടുന്നതിനുവേണ്ടി സ്ഥാനാര്‍ത്ഥി മനപൂര്‍വം പ്രവര്‍ത്തിച്ചെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
Post Your Comments