Latest NewsNewsCareerEducation & Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ ലിമിറ്റഡിൽ ഒഴിവ്. ഗുജറാത്ത് റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷന്‍) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വഡോദരയില്‍വെച്ചായിരിക്കും എഴുത്തുപരീക്ഷ നടക്കുക. ജനറല്‍ 16, ഒ.ബി.സി. 10, എസ്.സി. 3, എസ്.ടി. 6, ഇ.ഡബ്ല്യു.എസ്. 3 എന്നിങ്ങനെ ആകെ 38 ഒഴിവുകളുണ്ട്.

ഓൺലൈൻ ആയി അപേക്ഷ നൽകിയ ശേഷം  പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് പ്രായം,യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം Dy. General Manager (A&W), Indian Oil Corporation Limited, P.O. Jawahar Nagar, Dist. Vadodara -391 320 (Gujarat) എന്ന വിലാസത്തിലേക്ക് സാധാരണ തപാലില്‍ അയക്കണം. അപേക്ഷാക്കവറിന് മുകളില്‍ തസ്തികയുടെ പേര്, റിഫൈനറി യൂണിറ്റിന്റെ പേര്, പോസ്റ്റ് കോഡ് എന്നിവ വ്യക്തമാക്കിയിരിക്കണം. എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ എന്നിവയ്ക്ക് ഹാജരാകുമ്പോള്‍ യോഗ്യതാപരീക്ഷകളുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.iocl.com/

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 30.

തപാൽ വഴിയുള്ള അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 9.

Also read : പ്രൊബേഷൻ ഓഫീസിൽ കരാർ നിയമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button