ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ സംഭവലിയ്ക്കുന്ന ഒന്നാണ് ഹൃദയസ്തംഭനംആരോഗ്യ ഹൃദയ സ്തംഭനങ്ങളില്‍ 70 ശതമാനവും വീട്ടില്‍ . ഉണ്ടാകുന്നുവെന്നാണു കണക്ക്. ഇതില്‍ 90 ശതമാനവും മരണത്തിലേക്കും നയിക്കുന്നു. ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ ജീവന് ആദ്യ തുണയാകാന്‍ നമുക്കും കഴിയും. അതിന് ആകെ വേണ്ടത് സഹായിക്കാനുള്ള മനസ്സും ചെറിയൊരു പരിശീലനവും മാത്രമാണ്.
ഹൃദയ പുനരുജ്ജീവനം
കംപ്രഷന്‍ ഓണ്‍ലി ലൈഫ് സപ്പോര്‍ട്ട് (സമ്മര്‍ദ പ്രയോഗ ജീവന്‍രക്ഷാപ്രക്രിയ) എന്നതിന്റെ ചുരുക്കെഴുത്താണ് ‘കോള്‍സ്’. ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വ്യക്തിക്കു നല്‍കുന്ന പ്രഥമ ശുശ്രൂഷയാണിത്. ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിക്കുന്നതുവരെ ഹൃദയത്തിലേക്കും മസ്തിഷ്‌കത്തിലേക്കും രക്തം എത്തിക്കുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഹൃദയം നിന്നുപോയാല്‍ മസ്തിഷ്‌കം ഉള്‍പ്പെടെ എല്ലാ അവയവങ്ങളിലേക്കുമുള്ള രക്തസഞ്ചാരം നിലയ്ക്കും. മസ്തിഷ്‌കത്തിലേക്കുള്ള രക്തസഞ്ചാരം നിലയ്ക്കുന്നത് മസ്തിഷ്‌കമരണത്തിനു ഇടയാക്കും.
ആദ്യം സമ്മര്‍ദ പ്രയോഗ ജീവന്‍രക്ഷാ പ്രക്രിയ ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. തീ, വിഷവാതകം, വൈദ്യുതിയാഘാതം എന്നിവയുള്ള സ്ഥലമാണെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്കു മാറണം.
കൈകള്‍ കോര്‍ത്തുപിടിച്ച് നെഞ്ചിനു മധ്യഭാഗത്തായി (മാറെല്ലിന്റെ താഴത്തെ അറ്റത്തുനിന്നു 2 വിരലടയാളത്തിനു മുകളില്‍) കൈപ്പത്തികള്‍ വച്ച് താഴേക്കു ശക്തിയായി അമര്‍ത്തിക്കൊണ്ടിരിക്കണം.
ഹൃദയം മാറെല്ലിനും നട്ടെല്ലിനും ഇടയില്‍ അമരുമ്പോള്‍ രക്തസഞ്ചാരം നടക്കുന്നു.
ഓരോ തവണ അമരുമ്പോള്‍ രക്തം ഹൃദയത്തില്‍നിന്നു മസ്തിഷ്‌കത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും സഞ്ചരിക്കും.
നെഞ്ചമര്‍ത്തുമ്പോള്‍ 1,2,3,4….എന്ന് എണ്ണി 30 തവണ സമ്മര്‍ദം കൊടുക്കണം. ഇത് 5 പ്രാവശ്യം തുടരണം. അഞ്ച് ആവര്‍ത്തിക്കു ശേഷം രോഗിയുടെ പ്രതികരണം (ശബ്ദമോ, ചലനമോ, ചുമയോ) വീണ്ടും പരിശോധിക്കണം. പ്രതികരണമില്ലെങ്കില്‍ നെഞ്ചമര്‍ത്തുന്നതു ക്രമത്തില്‍ തുടരണം.
പ്രതികരിക്കുന്നുണ്ടെങ്കില്‍ നിരീക്ഷണത്തിനുശേഷം സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്കു എത്തിക്കണം.
നെഞ്ചമര്‍ത്തുന്നത് എത്രത്തോളം കാര്യക്ഷമമായി നടന്നു എന്നതിനെ ആശ്രയിച്ചാണ് ഹൃദയ പുനരുജ്ജീവനത്തിന്റെ വിജയസാധ്യത
Post Your Comments