കൊതുകില്‍ നിന്ന് കുട്ടികളെ പ്രത്യേകിച്ച് നവജാതശിശുക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് .രോഗങ്ങളെ പ്രതിരോധിക്കാന്‍ മുതിര്‍ന്നവര്‍ക്ക് ഒരു പരിധി വരെ കഴിയുമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ല. മണ്‍സൂണ്‍ കാലത്ത് കൊതുകില്‍ നിന്ന് കുട്ടികളെ പ്രത്യേകിച്ച് നവജാതശിശുക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കുഞ്ഞുങ്ങളെ കൊതുകില്‍ നിന്ന് സംരക്ഷിക്കാനുള്ള രണ്ട് മാര്‍ഗങ്ങള്‍ ക്രീമുകളും കുഞ്ഞുങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കലുമാണ്
കുട്ടികളുടെ ദൈനംദിന കാര്യങ്ങളില്‍ കൊതുകു പ്രതിരോധ ക്രീമുകളും ശീലമാക്കുക. കെമിക്കല്‍ മുക്ത, പ്രകൃതിദത്ത വസ്തുക്കളടങ്ങിയ ക്രീമുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുക. വീടിന് പുറത്തിറങ്ങുന്ന സാഹചര്യങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വായു സഞ്ചാരം എളുപ്പാക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ തന്നെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക
കുട്ടികള്‍ക്ക് പ്രത്യേകിച്ചും നവജാത ശിശുക്കള്‍ക്ക് കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം,. പൂക്കളുടെയും പഴങ്ങളുടെയും ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുന്നതിനാല്‍ ഇത്തരം മണമുള്ള പെര്‍ഫ്യൂമുകളും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
Post Your Comments