നെയ്യാറ്റിന്‍കര: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അരങ്കമുകള്‍ സ്വദേശിയായ പിതാവിനെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. അമ്മൂമ്മയുടെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും പരാതിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൊലീസ് മകളുടെ മൊഴി രേഖപ്പെടുത്തി. കുട്ടി അമ്മൂമ്മയുടെ സംരക്ഷണയിലാണ്. ഒരാഴ്ച മുന്‍പ് പിതാവ് ശല്യം ചെയ്തതായി കുട്ടി അമ്മൂമ്മയോടും അധ്യാപികമാരോടും പറഞ്ഞിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. അവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം നേരത്തെയും പിതാവ് ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി മൊഴി നല്‍കി.
Post Your Comments