Latest NewsNewsInternational

ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ

വാഷിങ്ടൻ: ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ് വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് നേടിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഈസ്റ്റേൺ ഡേലൈറ്റ് ടൈമായ (ഇഡിടി) വെള്ളിയാഴ്ച രാവിലെ 7.50ന് പുറത്തിറങ്ങിയ ഇരുവരും ഏഴു മണിക്കൂർ 17 മിനിറ്റ് ബഹിരാകാശത്തു നടന്ന് ഉച്ചയ്ക്ക് 2.55ന് ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കി. ചരിത്രനേട്ടത്തിലേക്കു നടന്നു കയറിയ വനിതകളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. ദൗത്യം പൂർണമായി നാസ ലൈവായി യുട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രദർശിപ്പിച്ചിരുന്നു.

Read also: ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ ഇന്ന് കൊട്ടികലാശം

shortlink

Related Articles

Post Your Comments


Back to top button