Latest NewsNewsInternational

സ്വന്തമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനൊരുങ്ങി ചെെന

വാഷിംഗ്ടണ്‍: ചൈന തങ്ങളുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനൊരുങ്ങുന്നതായി നാസ മേധാവി ജീം ബ്രിഡന്‍‌സ്റ്റൈന്‍. ചെെന തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിവേഗം നിര്‍മിക്കുകയാണ്. യു.എസ് ബഹിരാകാശ പങ്കാളികള്‍ക്കെല്ലാം ചെെന തങ്ങളുടെ ബഹിരാകാശ നിലയം അതിവേഗം വിപണനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിയാങ്‌ ഗോംഗ് (ഹെവന്‍ലി പാലസ്) എന്ന് പേരിട്ടിരിക്കുന്ന ചെെനയുടെ ബഹിരാകാശ നിലയം 2022 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സൂചന. അതേസമയം നിലവിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 വരെ പ്രവര്‍ത്തിക്കുമെന്നാണ് നാസാ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Read also: കോവിഡ് രോഗവ്യാപനനിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്: വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്ന് നിഗമനം

ഒന്നിലധികം രാജ്യങ്ങളുമായുളള പങ്കാളിത്തത്തിലാണ് ചൈന ടിയാങ്‌ ഗോങ്ങ് ബഹിരാകാശ നിലയ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനകം തന്നെ അവയില്‍ പലതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ യുഎസിന്റെ പങ്കാളികളാണ്. ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍,, കെനിയ, പെറു തുടങ്ങിയ രാജ്യങ്ങളും ഇതിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button