Latest NewsIndiaNews

പന്ത്രണ്ടാംക്ലാസുകാരനെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു

ഗുവാഹത്തി: കാമുകിയുടെ വീട്ടിലെത്തിയ പന്ത്രണ്ടാംക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. അഗര്‍ത്തലയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ഗോമതി ജില്ലയിലാണ് സംഭവം. റിപന്‍ സര്‍ക്കാര്‍ എന്ന പതിനേഴു വയസുകാരന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മുന്‍പും റിപന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതുകണ്ട ബന്ധുക്കള്‍ നേരത്തെ അവനെ മര്‍ദ്ദിച്ചിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനെത്തിയ റിപനെ ഒരു സംഘം വീട്ടിനകത്ത് നിന്ന് പിടികൂടുകയായിരുന്നു.

സംഭവമറിഞ്ഞ് ആരോ റിപന്റെ അമ്മാവനായ പ്രഫുല്‍ സര്‍ക്കാറിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടനടി സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം തടഞ്ഞു. അമ്മാവനെ പിടിച്ചുവെച്ച ശേഷമാണ് 17കാരനായ റിപനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം റിപനെ വിട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന റിപനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് ഇയാള്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു, ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button