Latest NewsKeralaIndia

റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പുറത്ത് , ബൈക്ക് ഓടിച്ച വിദ്യാർത്ഥി തൽക്ഷണം മരിച്ചു

പൊലീസ്‌ ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

തൃശ്ശൂര്‍: രാമവര്‍മ്മപുരം ചേറൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചേറൂര്‍ പള്ളിമൂലയില്‍ എന്‍ജിനിയറിങ് കോളേജിനും വിമല കോളേജിനും സമീപത്തുവച്ചായിരുന്നു അപകടം.

ബിന്ദു അമ്മിണി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി, പിന്നിൽ സർക്കാർ സമ്മർദ്ദമെന്നു സൂചന, ആശ്വാസത്തോടെ കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി

അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥി വടക്കാഞ്ചേരി സ്വദേശി ജെറിന്‍ എബി (19) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ സത്രീയും ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ്‌ ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button