ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ്സ്ഥിതിഗതികള്‍ മെച്ചപ്പെടുംവരെ കുത്തിയിരിക്കല്‍ സമരം ഉള്‍പ്പടെയുള്ള യാതൊരു സമരങ്ങളും അനുവദിക്കില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ ശ്രീനഗറില്‍ കുത്തിയിരുപ്പ് സമരം നടത്തിയ ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയ സാഹചര്യത്തിലാണ് ഡി.ജി.പി ദില്‍ബാഗ് സിങ് നിലപാട് വ്യക്തമാക്കിയത്.
അധ്യാപകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നതിന് മുന്‍പ് സമാധാനം കൂടുതല്‍ ഉറപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ജമ്മു കശ്മീര്‍ പോലീസ് തലവനായ ദില്‍ബാഗ് സിങ് പറഞ്ഞു.പ്രാദേശിക ഇന്റര്‍ കണക്റ്റിവിറ്റിയില്‍ ചൈനയും ഇന്ത്യയും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും കൂടുതല്‍ തുറന്ന കണക്റ്റിവിറ്റി ശൃംഖല കെട്ടിപ്പടുക്കുന്നതിന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Post Your Comments