കോന്നി: എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അഭിഭാഷകരുടെ സ്‌ക്വാഡും സജീവമായി രംഗത്തിറങ്ങി. ബി ജെ പി ലീഗല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് അഭിഭഭാഷകര്‍ വീടുകള്‍ കയറി വോട്ടഭ്യര്‍ഥിച്ചത്.
ബി ജെ പി ലീഗല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ കെ ആര്‍ രാജഗോപാല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയങ്ങം അഡ്വ സി ജി ശ്രീകുമാര്‍, ലീഗല്‍ സെല്‍ ദക്ഷിണ മേഘല കണ്‍വീനര്‍ അഡ്വ: എം. വിജേഷ് കുമാര്‍, ജില്ല കണ്‍വീനര്‍ സുധീഷ്, ജില്ല കമ്മിറ്റി അംഗം അഡ്വ: അനിത അശോകന്‍, അഡ്വ: വിനീത് വി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ഗൃഹ സമ്പര്‍ക്കം നടത്തിയത്.
Post Your Comments