ലഖ്‍നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപെട്ടു രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കമലേഷ് തിവാരിയുടെ ഭാര്യ നല്‍കിയ പരാതിയെ തുടർന്നാണ് നടപടി. ഇവര്‍ കമലേഷ് തിവാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കൊലപാതകികള്‍ക്ക് ഇവരുമായി ബന്ധമുളളതായും, കൊലപാതകം സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ്ങ് വ്യക്തമാക്കി.
എന്നാൽ പ്രതികളെ കുറിച്ചുളള വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. തിവാരിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്.
അതേസമയം 51 ലക്ഷം രൂപ പ്രഖ്യാപിച്ച മുസ്ലീം പുരോഹിതന്‍ മൗലാന അന്‍വരുള്‍ ഹഖിനെ ഉത്തര്‍പ്രദേശിലെ ബിജ് നോറില്‍ തടഞ്ഞു വച്ചു. തെഹ് മൗലാനയെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു മൗലാന അന്‍വരുളിനെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് എഡിജി ബറേലി സോണ്‍ അവിനാശ് ചന്ദ്ര അറിയിച്ചു.
Also read : ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു
വെള്ളിയാഴ്ച്ച ലഖ്‌നൗവില്‍ വച്ചാണ് തിവാരിയെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സൂറത്തില്‍ നിന്നുളള ഏഴ് പ്രതികളെ എടിഎസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments