ആധുനികയുഗത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക എന്നത് ശ്രമകരമാണ്. എന്നാല്‍, ശരീരം പ്രകടിപ്പിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്‌ബോഴാണ് പലപ്പോഴും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുന്നത്. വ്യായാമം ചെയ്യുമ്‌ബോള്‍ റിലാക്സിനായി പാട്ടുകേള്‍ക്കുന്നതും ടിവി കാണുന്നതും നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഈ വിഷയത്തില്‍ പഠനം നടത്തിയ ഒട്ടാവ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. 15 വയസ് പ്രായമുള്ള 24 ആണ്‍കുട്ടികളില്‍ ഇഷ്ടവീഡിയോകളും പാട്ടുകളും കേള്‍ക്കാനാനുവദിച്ച് വ്യായാമം ചെയ്യിപ്പിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തില്‍ ദോഷകരമായി ഒന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി മാറി എന്നും പഠനം പറയുന്നു.
Post Your Comments