കോന്നി: രാഷ്ട്രീയമല്ല താന്‍ പറയുന്നതെന്നും, കൊടിയ വേദനകള്‍ അനുഭവിക്കേണ്ടി വന്ന ഒരു വൈദികന്‍ എന്ന നിലയിലാണ് എന്‍ ഡി എ ക്കനുകൂലമായി വോട്ടു ചെയ്യണമെന്നു പറയുന്നതെന്നും പഴംതോട്ടം ഓര്‍ത്തഡോക്‌സ് പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ കെ കെ വര്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ രാഷ്ട്രീയം പറയാറില്ല. പക്ഷെ കഴിഞ്ഞു പോയ നാളുകളില്‍ സംഭവിച്ച പ്രശ്‌നങ്ങളും കേസുകളും വേദന ഉണ്ടാക്കുന്നതാണ്. സുപ്രീം കോടതി അനുകൂലമായി വിധിച്ചിട്ടും നീണ്ട നാളുകള്‍ വിധി നടപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരും യു ഡി എഫ് സര്‍ക്കാരും ഒന്നും ചെയ്തില്ല. അതുകൊണ്ട് മുഖം നോക്കാതെ ന്യായം നടപ്പിലാക്കുന്ന ഒരു മുന്നണിയെ ജയിപ്പിക്കണം എന്ന് പറയുന്നതില്‍ തെറ്റില്ല. സഭയിലെ സ്‌നേഹവും വിശ്വാസവും ഉള്ളവര്‍ എന്നെ അനുകൂലിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉപദ്രവം ചെയ്തവരെ അകറ്റി നിര്‍ത്തണം. ഇതിനായി പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമം നടത്തും. ഇവിടെയുള്ള പലരും ക്ഷണിച്ചിട്ടാണ് ഞാന്‍ വോട്ടഭ്യര്‍ദ്ധിക്കാനായി വന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ അത്രമാത്രം വേദനയനുഭവിച്ചു, രണ്ടു ദശകമായി നിരന്തരം പീഡിപ്പിക്കപ്പെട്ട ആളാണ് ഞാന്‍. ശരീരം മുഴുവന്‍ മുറിവേല്‍പ്പിച്ചു. അതിനെതിരെ ഒരു കേസ് പോലും എടുത്തില്ല. 2019 ലെ ദൂഖ വെള്ളിയാഴ്ച ദിവസം ഞങ്ങളെ അതി ക്രൂരമായി മര്‍ദ്ദിച്ചു. എന്നിട്ടു കേസെടുത്തത് ഞങ്ങള്‍ക്കെതിരെ. എന്നെ അറസ്റ്റു ചെയ്തു ജയിലിലിടാന്‍ ശ്രമിച്ചപ്പോള്‍ ബി ജെ പി നേതാക്കള്‍ മാത്രമാണ് അനുകൂലമായ നിലപാടെടുത്തത്. അതുകൊണ്ടു മാത്രം ജയിലില്‍ പോയില്ല. എല്ലാ വിഷയങ്ങള്‍ക്കും നൂറു ശതമാനം എന്‍ ഡി എ പരിഹാരമുണ്ടാക്കുമെന്നല്ല. ഞങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എന്‍ ഡി എ നേതാക്കള്‍ സഹായിച്ചു. മറ്റു രണ്ടു കൂട്ടരും എല്ലാ കാലത്തും എതിരായിരുന്നു. അതുകൊണ്ടു എന്‍ ഡി എ വിജയിക്കേണ്ടത് ആവശ്യമാണ്. കെ സുരേന്ദ്രന് വിജയിക്കാനാവശ്യമായ വോട്ടു ലഭിക്കും. സമൂഹത്തിലെ പൊതുവായി ചിന്തിക്കുന്നവരുടെ വികാരം അതാണെന്നും ഫാദര്‍ കെ കെ വര്ഗീസ് പറഞ്ഞു.
Post Your Comments