ന്യൂഡൽഹി: മുന്‍ പ്രധാന മന്ത്രിമാരുടെ ഡ്രൈവറുടെ സ്റ്റേഷനറി കടയിൽ മോഷണം നടന്നിട്ട് ദിവസങ്ങൾ ആയിട്ടും തനിക്കിതുവരെ നീതി ലഭിച്ചിട്ടില്ല. മുന്‍ പ്രധാന്മന്ത്രിമാരായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഡ്രൈവറായിരുന്നു 74 കാരനായ മുന്‍ഷിറാം. റിട്ടയര്‍മെന്റിനുശേഷം അദ്ദേഹം ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിനോട് ചേര്‍ന്ന ഉദ്യാന്‍ മാര്‍ഗില്‍ സെന്‍ട്രല്‍ സ്കൂളിനടുത്ത് കട നടത്തുകയായിരുന്നു.
ALSO READ: കണക്കില്‍പ്പെടാത്ത തുക കണ്ടെടുത്തു; മാവോയിസ്റ്റ് നേതാവിന്റെ ഭാര്യ അറസ്റ്റിൽ
അദ്ദേഹത്തിന്റെ കടയില്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 ന് ഉച്ചയ്ക്ക് ഒരു മണിക്ക് അതിസമര്‍ത്ഥമായി കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 50000 രൂപ അപഹരിച്ചു കടന്നുകളയുകയായിരുന്നു. വലിയ പ്ലാനിംഗിലൂടെയാണ് മോഷ്ടാക്കള്‍ പണാപഹരണം നടത്തിയത്. മോഷ്ടാക്കളിലൊരാള് രഹസ്യമായി മുന്‍ഷിറാമിന്റെ കസേരയില്‍ ചൂയിങ് ഗം പതിക്കുകയും അതദ്ദേഹത്തിന്റെ വസ്ത്രത്തില്‍ ഒട്ടിപ്പിടിച്ചപ്പോള്‍ അവര്‍തന്നെ അത് ചൂണ്ടിക്കാട്ടുകയുമായിരുന്നു.
ALSO READ: കൊട്ടിക്കലാശം: പ്രചാരണം അവസാന മണിക്കൂറിൽ; കോന്നിയിൽ സംഘർഷം
തൊട്ടുമുന്നിലുള്ള ടോയ്ലെറ്റില് ചൂയിങ് ഗം കഴുകിക്കളയാന്‍ പോയ തക്കത്തിന് മോഷ്ടാക്കളിലൊരാള് അടുത്ത കടയുടമയോട് വഴിചോദിച്ചദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുകയും തക്കം പാര്‍ത്തുനിന്ന മറ്റേ യുവാവ് മേശയില്‍നിന്നു പണമപഹരിക്കുകയുമായിരുന്നു. ഇരുവരും ഞൊടിയിടയില്‍ ബൈക്കില്‍ക്കയറി സ്ഥലം വിട്ടു. പക്ഷേ പോലീസിന്റെ ഭാഗത്തുനിന്നും മോഷ്ടാക്കള്‍ക്കെതിരേ ഒരു നടപടിയുമുണ്ടായിട്ടില്ല. പോലീസില്‍ പരാതിപ്പെട്ടു. എഫ് ഐ ആര് രെജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.പക്ഷേ നാളിതുവരെ പ്രതികളെ പിടിച്ചിട്ടില്ല.
Post Your Comments