പോത്തിന്റെ ഉടമസ്ഥതയെ തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങി രണ്ട് ഗ്രാമങ്ങള്‍. കര്‍ണാടകയിലെ ദാവന്‍ഗരൈയിലെ ബെലിമള്ളൂര്‍, ശിവമൊഗ്ഗയിലെ ഹാരണഹള്ളി എന്നീ ഗ്രാമങ്ങള്‍ തമ്മിലാണ് പോത്തിന് വേണ്ടി തര്‍ക്കം. ബെലിമള്ളൂരിലെ ഗ്രാമ ക്ഷേത്രത്തില്‍ കാണിക്ക വച്ച പോത്തിനെ 2 വര്‍ഷം മുന്‍പ് കാണാതായി. ഹാരണഹള്ളിയില്‍ അടുത്തിടെ കണ്ടെത്തിയ പോത്ത് തങ്ങളുടേതാണെന്ന് ബെലിമള്ളൂരുകാരും ഹാരണഹള്ളിക്കാരും തര്‍ക്കത്തിലായി.
ഇതോടെ സംഭവം പൊലീസിന്റെയടുത്തെത്തി. പോത്തിനു ജന്മം നല്‍കിയ എരുമ ബെലിമള്ളൂരിലുണ്ടെന്നും ഡിഎന്‍എ പരിശോധന നടത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും ഹൊന്നാലി എംഎല്‍എ എം.പി രേണുകാചാര്യ നിര്‍ദ്ദേശിച്ചു. ഇതോടെ ഡിഎന്‍എ പരിശോധിക്കാനായി പൊലീസും മുന്നോട്ട് എത്തി.
Post Your Comments