News

ദുബായ് എക്സ്പോ 2020: പവലിയനുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

ദുബായ്: വരാനിരിക്കുന്ന ദുബായ് എക്സ്പോ 2020ൽ ഓരോ രാജ്യങ്ങളുടേയും പവലിയനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഭൂരിഭാഗം എണ്ണത്തിന്റെയും നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടുകൂടി പൂർത്തിയാകും. ബി‌എൻ‌സി നെറ്റ്‌വർക്ക് സിഇഒ അവിൻ ഗിദ്‌വാനി ഇത് വ്യക്തമാക്കി. സൈറ്റിലെ കെട്ടിടങ്ങളുടെയും പവലിയനുകളുടെയും ഇന്റീരിയർ ജോലികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ, പാകിസ്ഥാൻ, ജർമ്മനി, യുഎസ്, യുകെ, ഒമാൻ, നെതർലാന്റ്സ്, ഫ്രാൻസ്, ചൈന, ന്യൂസിലാന്റ്, തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ: കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫിന്റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍നിന്ന് വിട്ടുനിന്ന് കോ​ണ്‍​ഗ്ര​സി​ലെ പ്ര​ധാ​ന നേ​താ​ക്ക​ള്‍

മെഗാ ഇവന്റ് ലോകത്തിന് നിരവധി അവസരങ്ങൾ ഒരുക്കുമെന്ന് യുഎഇ ഗ്രൂപ്പ് ജനറൽ മാനേജരും സിഇഒയും എച്ച്എസ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ് ലിമിറ്റഡ് അന്താരാഷ്ട്ര തലവനുമായ അബ്ദുൽഫത്ത ഷറഫ് പറഞ്ഞു. സംഗീതം, ഫാഷൻ, ശാസ്ത്രം തുടങ്ങി വൈവിധ്യമാർന്ന കലകളുടെ കേളികൊട്ടായി ദുബായ് മാറുകയാണ്. മനുഷ്യ യുക്തിയുടെയും കണ്ടുപിടിത്തങ്ങളുടെയും കൗതുകമാർന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: എയർപോർട്ട് എക്സ്പോ 2020: ആവേശകരമായ സംഗീത പരിപാടിയോടെ കൗണ്ട്ഡൗൺ തുടങ്ങും

192 രാജ്യങ്ങളുടെ സംഗമഭൂമിയാകുന്ന ആറു മാസത്തെ എക്സ്പോ മാമാങ്കത്തിന് 2020 ഒക്ടോബർ 20 ന് തിരിതെളിയും. ബഹുവിധ സംസ്കാരങ്ങളുടെ സമ്മേളനമായ സവിശേഷ മേളയിൽ രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നുമായി രണ്ടര കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button