Latest NewsNewsIndia

റാംപ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു

ബം​ഗ​ളൂ​രു: ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായി റാംപ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. ബം​ഗ​ളൂ​രു പീ​നി​യ​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​യ ശാ​ലി​നി​യാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാണ് സൂചന. റാംപ് വാക്കിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ശാലിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പീന്യ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Read also:വനിതാ കമ്മീഷന്‍ അദ്ധ്യക്ഷക്ക് വധഭീഷണി; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button