പത്തനംതിട്ട: കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്ഐ നേതാവുമായ കെ.യു ജനീഷ് കുമാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. ജനീഷ് കുമാറിനെതിരെയുള്ള എട്ടോളം ക്രിമിനല്‍ കേസുകള്‍ കൂടാതെയാണ് പരസ്യമായി സ്ത്രീകളെ അപമാനിച്ച കേസും. എല്‍ഡിഎഫുകാര്‍ തന്നെയാണ് ഇതിന്റെ രേഖകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് സൂചന. അതേസമയും ജെനിഷ് കുമാര്‍ പരീക്ഷ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.
പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളെ പരസ്യമായി കൈയേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും അസഭ്യം പറയുകുയും ചെയ്തതിനാണ് ജെനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ചുമത്തുന്ന 354 വകുപ്പുള്‍പ്പെടെയാണ് പോലീസ് ഈ കേസില്‍ ചുമത്തിയിരിക്കുന്നത്. സ്ത്രീസമത്വത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പാര്‍ട്ടി സ്ത്രീകളോട് മോശമായി പെരുമാറിയ വ്യക്തിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അണികള്‍ക്കിടയില്‍ പോലും ശക്തമായ എതിര്‍പ്പുണ്ട്. ശബരിമലയില്‍ യുവതീ പ്രവേശനത്തിനും വനിതാ മതില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും മുന്‍പന്തിയില്‍ നിന്ന വ്യക്തയാണ് ജനീഷ് കുമാര്‍.
ജെനീഷ് എം.ജി സര്‍വകലാശാലയില്‍ പരീക്ഷ ക്രമക്കേട് നടത്തിയെന്ന യുഡിഎഫിന്റെ ആരോപണവും ഇപ്പോള്‍ ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഗുരുതരമായ ആരോപണങ്ങളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കു നേരെ ഉയര്‍ന്നുവന്നിരിക്കുന്നത്.
Post Your Comments