Latest NewsNewsIndia

സഹപ്രവര്‍ത്തകര്‍ അപമാനിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരിയാണ് യുവതി. 33 കാരിയായ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി പ്രകാരം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഹപ്രവര്‍ത്തകരും ഉയര്‍ന്ന ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ ആരോപിക്കുന്നു. രാവിലെ 10.30 ഓടെയാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭര്‍ത്താവും ബന്ധുക്കളും വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ എത്തിയപ്പോള്‍ സീലിംഗില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വെങ്കടേഷ് ഷമല പറഞ്ഞു.

തന്റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇവര്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി ജനറല്‍ മാനേജരും മറ്റ് ആറ് സഹപ്രവര്‍ത്തകരും തന്നെ മാനസികമായി ഉപദ്രവിക്കുന്നുവെന്നും ഇതിലുണ്ട്. തന്റെ മൊബൈല്‍ ഫോണ്‍ ചോര്‍ത്തുകയും വരുന്ന കോളുകളെല്ലാം നിരീക്ഷിക്കുയും ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇവര്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button