ന്യൂഡല്‍ഹി: 120 യാത്രക്കാരുമായി ന്യൂഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പറന്ന സ്‌പൈസ് ജെറ്റ് വിമാനത്തെ പാകിസ്‌താനു മുകളില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ തടഞ്ഞു. കഴിഞ്ഞ മാസം 23 നു ആയിരുന്നു സംഭവം. ഇന്ത്യയുടെ സൈനിക വിമാനമെന്നു തെറ്റിദ്ധരിച്ചായിരുന്നു ഇവർ വിമാനം തടഞ്ഞത്.സ്‌പൈസ് ജെറ്റ് വിമാനത്തിന് ഇരുവശവും പാക് പോര്‍വിമാനങ്ങള്‍ പറന്നെത്തി. താണു പറക്കാന്‍ നിര്‍ദേശിച്ചു. വിമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും നിര്‍ദേശിച്ചു.
കാബൂളിലേക്കുള്ള സ്‌പൈസ് ജെറ്റ് യാത്രാവിമാനമാണെന്നു പൈലറ്റ് അറിയിച്ചതോടെയാണു പോകാന്‍ അനുവദിച്ചത്. അഫ്‌ഗാനിസ്‌ഥാന്റെ അതിര്‍ത്തി വരെ യുദ്ധവിമാനങ്ങള്‍ ഒപ്പം പറക്കുകയും ചെയ്‌തു. ബാലാകോട്ടില്‍ ഇന്ത്യയുടെ വ്യോമാക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ആകാശപാത തുറന്നിരുന്ന സമയമായിരുന്നു അത്. സ്‌പൈസിന്റെ എസ്‌ജി-21 കോഡ് നമ്പറിലുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണു ഭീതിദമായ അനുഭവമുണ്ടായത്.
കോഡ് നമ്പര്‍ പാകിസ്‌താനിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഐ.എ. എന്നാണു തെറ്റിദ്ധരിച്ചത്. അതോടെ ഇന്ത്യന്‍ ആര്‍മി/ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനമാണെന്നു കരുതി പാക് വ്യോമസേന ആക്രമണസജ്‌ജമായത് .
Post Your Comments